beverly hills cop news

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് …
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചെലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബെവെർലി ഹിൽസ്. ലോസ് ആഞ്ചലസ്, വെസ്റ്റ് ഹോളിവുഡ് എന്നീ നഗരങ്ങൾ ബെവെർലി ഹിൽസ് നഗരത്തെ വലയം ചെയ്താണ് സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ ലിമ ബീൻസ് വളർന്നിരുന്ന ഒരു സ്പാനിഷ് കൃഷിക്കളമായിരുന്ന ഈ പ്രദേശം 1914 ൽ ഒരു കൂട്ടം നിക്ഷേപകരുടെ നേതൃത്വത്തിൽ സംയോജിപ്പിക്കപ്പെട്ടു. ഇവിടെ എണ്ണ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ഈ നിക്ഷേപകർ പ്രദേശം ജലസമൃദ്ധമാണെന്നു കണ്ടെത്തുകയും ഒടുവിൽ ഒരു നഗരമായി ഇത് വികസിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2013 ൽ ഈ നഗരത്തിലെ ജനസംഖ്യ 34,658 ആയി വർദ്ധിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പല പ്രശസ്ത അഭിനേതാക്കളുടേയും താമസസ്ഥലമായിരുന്നു ഇത്. റോഡിയോ ഡ്രൈവ് ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, ബെവർലി ഹിൽസ് ഓയിൽ ഫീൽഡ് എന്നിവ ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org