kazakistan filterui:msite-metacafe.com

വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാൻ (. ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ…
വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാൻ (. ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീർണ്ണം 2,717,300 ച.കി.മീ ആണ്. പ്രധാനമായും ഏഷ്യയിൽ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാൾ നദിക്കു പടിഞ്ഞാറ് കിടക്കുന്നു. റഷ്യ, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, മദ്ധ്യേഷ്യൻ രാജ്യങ്ങളായ കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, കാസ്പിയൻ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിർത്തികൾ.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാഖ്സ്ഥാൻ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. സമതലങ്ങൾ, മലകൾ, ഡെൽറ്റ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ-അങ്ങനെ. ജനവാസം തീരെ കുറവ്- ചതുരശ്ര കിലോമീറ്ററിനു 6 പേർ മാത്രം. ആളൊന്നിന് ശരാശരി 250 ഏക്കർ ഭൂമിയുണ്ട് ഇവിടെ.ശിലായുഗം തൊട്ടേ ഇവിടെ ജനപഥങ്ങളുണ്ട്. കാലിവളർത്തക്കാരായ നാടോടികൾക്ക് പറ്റിയ സ്ഥലമാണിത്. ഇവിടുത്തെ സ്റ്റെപ്പ് പുൽമേടുകളിലാണത്രെ മനുഷ്യൻ …
  • തലസ്ഥാനം: അസ്താന
  • വലിയ നഗരം: അൽമാട്ടി
  • ഔദ്യോഗിക ഭാഷകൾ: കസാക്ക്¹ · റഷ്യൻ²
  • നിവാസികളുടെ പേര്: കസാക്കിസ്ഥാനി
  • ഭരണസമ്പ്രദായം: പ്രസിഡൻഷ്യൽ ജനാധിപത്യം‌
  • ജി.ഡി.പി. (PPP): 2007 estimate
  • ജി.ഡി.പി. (നോമിനൽ): 2007 estimate
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org